ഷാര്‍ജ: കവി അസ്‌മോ പുത്തൻചിറയോടുള്ള ആദരസൂചകമായി യൂണിക് ഫ്രണ്ട്‌സ് ഓഫ് കേരളം (യുഎഫ്കെ) ഏർപ്പെടുത്തിയ 7-മത് യുഎഫ്കെ ആസ്മോ പുത്തൻചിറ കഥാ കവിതാ പുരസ്കാരങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിറഞ്ഞ സദസ്സിന് മുമ്പാകെ സമ്മാനിച്ചു. 

ഷാർജ പുസ്തകമേളയുടെ എക്സ്റ്റെർണൽ അഫേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാര്‍ (ഷാര്‍ജ ഇന്‍റര്‍നാഷണല്‍) ജേതാക്കൾക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. കഥയ്ക്ക്, സത്യം ഓൺലൈനിൽ പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ എന്ന കോളം എഴുതുന്ന ജോയ് ഡാനിയേൽ, കവിതയ്ക്ക്  ലിനീഷ് ചെഞ്ചേരി എന്നിവരാണ് അർഹരായത്. 

മോഹന്കുമാറിനൊപ്പം, പി.കെ.അനിൽകുമാർ, അഡ്വ. ആയിഷ സക്കീർ, സുനിൽ മാടമ്പി, നിസാർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്‌തു. 
കഥയെപ്പറ്റിയും കവിതയെപ്പറ്റിയും പി.കെ അനിൽകുമാർ അവതരണം നടത്തി. ഹരി കരുമാലിൽ ചടങ്ങുകളുടെ അവതരണത്തിന് നേതൃത്വം നൽകി. ശ്രീജിഷ് ശ്രീരാമൻ നന്ദി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *