ഇക്കഴിഞ്ഞ ഒക്ടോബർ മാസം വീണ്ടും കൊറോണ വ്യാപനം ചൈനയിൽ 209 പേർക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 24 പേർ മരിക്കുകയും ചെയ്തതായാണ് വാർത്തകൾ.
ഇത് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.ഇക്കഴിഞ്ഞ സെപറ്റംബറിലും കോവിഡ് വ്യാപനം നടന്ന റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി.
ചൈന ജനാരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും പുറത്തുവിടാറില്ല. വ്യാപനം തടയുന്നതിനായി കൈക്കൊണ്ട നടപടികളും വിശദീകരിച്ചിട്ടില്ല.
കോവിഡ് 19 തുടക്കമിട്ട ചൈനയിൽ 80 കോടി ജനങ്ങളെ അത് ബാധിച്ചിരുന്നു എന്നും 5 ലക്ഷത്തിലധികം ആളുകൾ അതുമൂലം മരണപ്പെട്ടുവെന്നുമാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുവരെ ചൈന ഇക്കാര്യങ്ങൾ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.