നേമം: ഗുണ്ടാപ്പകയെത്തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്നാം പ്രതി പിടിയില്‍. മണക്കാട് എം.എസ്.കെ. നഗര്‍ സ്വദേശി അഭിജിത്താ(നന്ദു-25)ണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പകലാണ് സംഭവം. മേലാംകോട് സ്വദേശി സജീവിനാ(37)ണ് വെട്ടുകത്തിക്ക് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വീടിനടുത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന സജീവിനെ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം വെട്ടുകത്തികൊണ്ട് സജീവിനെ ആക്രമിക്കുകയായിരുന്നു. നേമം സി.ഐ രഗീഷ് കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.