കണ്ണൂര്‍: കണ്ണൂര്‍ കോളയാട് പെരുവയില്‍ കൃഷിയിടത്തില്‍ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിന്‍ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്. തുടര്‍ന്ന്, നെടുമ്പൊയിലിലെ വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടി നടക്കാന്‍ തുടങ്ങുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് പറയുന്നു.