കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ അപകീര്‍ത്തി കേസില്‍ എം.വി. ഗോവിന്ദന്, പി.പി. ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് സമൻസ്.
എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് സമന്‍സ് അയച്ചത്. ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം. മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് കെ. സുധാകരൻ മാനനഷ്ട കേസ് സമര്‍പ്പിച്ചത്.
ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ. സുധാകരനെതിരെ എം.വി. ഗോവിന്ദന് പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് സുധാകരന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.