ആലപ്പുഴ: പള്ളാത്തുരുത്തിയിലെ ഫുഡ് ലാന്‍ഡ് റസ്‌റ്റോറന്റില്‍ അതിക്രമിച്ച് കയറി കൗണ്ടറിലും സമീപത്തെ മേശകളിലായി സൂക്ഷിച്ചിരുന്ന 10,000 രൂപയും 7000 രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍.
എറണാകുളം മാറംപള്ളി വീട്ടില്‍ ജിത്തു സണ്ണി(24), കോട്ടയം തൃക്കൊടിത്താനം കടമാന്‍ചിറ പത്തില്‍വീട്ടില്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ചാവറ പോലീസ് സ്‌റ്റേഷനിലെ മയക്കുമരുന്ന് കേസില്‍ പിടികിട്ടാപ്പുള്ളിയാണ് ജിത്തു. സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളാണ് അറസ്റ്റ് ചെയ്ത്.