റിയാദ്- മഴ പെയ്യുന്ന സമയത്ത് വാഹനമോടിക്കുന്നവർ ലൈറ്റ് ഓണാക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും ഹ്രസ്വവും സുരക്ഷിതവുമായ റൂട്ട് തെരഞ്ഞെടുത്ത് വേഗം നിർണയിക്കുക, വേഗം കൂടുന്നതിനനുസരിച്ച് നിയന്ത്രണം കുറയുമെന്നതിനാൽ വേഗതം കുറച്ച് ഡ്രൈവ് ചെയ്യുക, നനവുള്ള പ്രതലങ്ങളിൽ ശാന്തമായി ഡ്രൈവ് ചെയ്യുക, മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിടാൻ സാധ്യതയുള്ളതിനാൽ സുരക്ഷിത അകലം പാലിക്കുക, വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിയാൽ ഉള്ളിലുണ്ടാകുന്ന ഫോഗ് ഒഴിവാക്കാമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിൽ മഴ മുന്നറിയിപ്പെന്ന പേരിൽ ട്രാഫിക് വിഭാഗം അറിയിച്ചു.
അതേസമയം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
2023 November 12Saudiസുലൈമാൻ ഊരകംtitle_en: Rain – Saudi traffic department asks drivers to keep safe distance with lights on