പത്തനംതിട്ട – പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിച്ചിരുന്ന തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ അടക്കമുള്ള യു ഡി എഫ് പാനലിലെ 13 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം കൈയ്യിലുള്ളതുകൊണ്ടാണ് യു ഡി എഫ് സംസ്ഥാന കാര്‍ഷിക ബാങ്ക് ഭരണം നിലനിര്‍ത്തിയിരുന്നത്. ഇതോടെ സംസ്ഥാന കാര്‍ഷിക ബാങ്ക് ഭരണവും യു ഡി എഫിന് നഷ്ടമായേക്കും. പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണവും എല്‍ ഡി എഫ് സ്വന്തമാക്കുന്നത്.
2023 November 12KeralaUDF lost powerThiruvalla Agricultural development bank ഓണ്‍ലൈന്‍ ഡെസ്‌ക്title_en: UDF lost Thiruvalla Agricultural development bank