തൃശൂര്‍ – തൃശൂര്‍ മാത്രമല്ല കേരളവും അഞ്ച് കൊല്ലം ബി ജെ പിക്ക് തരണമെന്ന് സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ അടി തന്ന് പറഞ്ഞുവിട്ടോളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിരക്കില്‍ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടല്‍ എലിവേറ്റഡ് പാത തന്റെ യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
2023 November 12KeralaNot only TrissurBJP want KeralaSuresh Gopi ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Not only Thrissur but also Kerala should be conquered five years for BJP