ബാങ്കോക്ക് -എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്‌സിയെ 4-3 ന് ഗോകുലം തോല്‍പിച്ചു. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.
ആദ്യപകുതിയില്‍ ബാങ്കോക് 2-1 ന് മുന്നിലായിരുന്നു. വെറോണിക്ക ആപ്പിയയുടെ ഹാട്രിക്കാണ് ഗോകുലത്തിന് മിന്നും വിജയം സമ്മാനിച്ചത്. ഗ്രൂപ്പില്‍ ഗോകുലം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം നേടിയ ഉറവ റെഡ് (ജപ്പാന്‍ )ആണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്. ഇറാനിയന്‍ താരം ഹാജര്‍ ദബാഗിയാണ് ഗോകുലത്തിനുവേണ്ടി ആദ്യ പകുതിയില്‍ ഗോള്‍ നേടിയത്.
2023 November 12Kalikkalamtitle_en: Veronica’s hattrick GKFC win against Bangkok FC