കുവൈറ്റ്‌: കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ദേവാലയത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ഈ വർഷത്തെ കൊയ്ത്ത് പെരുന്നാൾ നടത്തി. രാവിലെ വി.കുർബാനയെ തുടർന്ന് ‘ദൈവ സ്വരൂപനായ മനുഷ്യൻ’ എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ഫാമിലി ക്ലാസിന് കണ്ടനാട് വെസ്‌റ്റ് ഭദ്രാസനത്തിലെ റവ.ഫാ. ജോമോൻ ചെറിയാൻ (വികാരി, സെൻറ്. മേരീസ് കാതോലിക്കേറ്റ് സെന്റർ പെരുവ) നേതൃത്ത്വം നൽകി.
ഇടവക വികാരിയുടെ നിർദ്ദേശമനുസരിച്ച് എല്ലാ ദിവസവും വായിക്കുന്ന വേദഭാഗത്തിൽ നിന്നും ദിവസവും രാവിലേയും വൈകിട്ടും ഓരോ വചനം വീതം എഴുതി വികാരിക്ക് സമർപ്പിച്ച സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ഹാർവെസ്റ്റ് കൂപ്പൺ വിജയികൾക്ക് ഉള്ള സമ്മാനങ്ങളും തദവസരത്തിൽ നൽകി. ഇടവക വികാരി ഫാ. ജോൺ ജേക്കബ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ഇടവക സെക്രട്ടറി മിനു വറുഗീസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *