ഡൽഹി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ദേഹസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ പൂനെ ബാരാമതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനുപിന്നാലെ പവാറിന് വിശ്രമം നിർദേശിച്ചിട്ടുണ്ട്.
വേദിയിൽ വച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മകളും എംപിയുമായ സുപ്രിയ സുലെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തിയാണ്.