കായംകുളം: സംസ്ഥാനത്ത് നടപ്പിലാക്കാാൻ പോകുന്ന വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ വൈദ്യുതി ചാർജ് വർധനവിനെതിരെ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി കായംകുളം ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് കായംകുളം ടൗൺ പ്രസിഡന്റ് യു.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ടൗൺ ജനറൽ സെക്രട്ടറി അബ്ദുൽ സലാം വൈക്കത്ത്, മുസ് ലിം ലീഗ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ. ഇർഷാദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിയാദ് വലിയ വീട്ടിൽ, നിയോജക മണ്ഡലം ട്രഷറർ എം. ബഷീർ കിഴക്കവീട്ടിൽ, മുൻ നഗരസഭാ വൈസ് ചെയർമാൻ ഒ.എ. ജബ്ബാർ, എം. ഹാമിദ് മാസ്റ്റർ, മുനിസിപ്പൽ കൗൺസിലറൻന്മാരായ നവാസ് മുണ്ടകത്തിൽ, ഷൈനി ഷിബു, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പ്രഫ. ജലാലുദ്ദീൻ, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം വാഹിദ് കൂട്ടേത്ത്, യൂസഫ് കുട്ടി പണ്ടകശാല, നിസ്സാം കണ്ടത്തിൽ, ഷബീർ കാലി ചാക്ക്കട, മഹമ്മൂദ് മുസ്ലിയാർ, സക്കീർ നമ്പലശ്ശേരിൽ, മുൻ കൗൺസിലർസുമയ്യ, സുബൈദ സുലു, സുമീദ്, മുഹമ്മദാലി, ഇസ്മായിൽ വരോണി, ഫാബഷിർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് എം. ഹംസ്സാകുട്ടി, എസ്. നുജുമുദ്ദീൻ, കെ.എ. വാഹിദ്, കളത്തിൽ ലത്തീഫ്, ഇർഫാൻ ഐക്കര, ബാദ്ഷാബഷീർ, അഷറഫ് കായംകുളം, ജബ്ബാർ വാളക്കോട്ട്, രാജൻ ആലിശ്ശേരിൽ എന്നിവർ ധർണ്ണയിലും പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തു.