ദുബായ്: വേൾഡ് മലയാളി കൗൺസിൽ അല്‍ ഐന്‍ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകനും നടനുമായ എം.എ നിഷാദ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ അല്‍ ഐന്‍ പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
വേൾഡ് മലയാളി കൗൺസിന്റെ സമയോചിതമായ സാമൂഹിക സേവനങ്ങളെയും, മാതൃഭാഷയോടും, ജന്മനാടിനോടുമുള്ള പ്രവാസികളുടെ സ്നേഹത്തെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രോവിൻസ് ചെയർമാൻ ഡോ. സുധാകരൻ ആമുഖപ്രസംഗത്തിൽ കേരള പിറവി ദിനാഘോഷത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിക്കുകയും പ്രധാന പൊസിഷനുകളെല്ലാം സ്ത്രീകൾ കയ്യാളുന്ന അല്‍ ഐന്‍ പ്രോവിൻസിനെ സ്ത്രീ ശാക്തീകരണത്തിന്റെ തുടക്കമായി കാണുകയും അഭിനന്ദിക്കുകയും ചെയ്തു.
വിശിഷ്ടാതിഥികളെ ജോയിന്റ് സെക്രട്ടറി ഡോ. സുനീഷ് സ്വാഗതം ചെയ്തു. അലൈൻ മലയാളം മിഷൻ പ്രസിഡന്റ് ഡോ.ഷാഹുൽ ഹമീദ് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, മുൻ ഗ്ലോബൽ വൈസ്പ്രസിഡന്റ് അഡ്മിൻ സി.യു മത്തായി, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ ജോസ്, അഡ്വ. ബിജു ജോസഫ്, റാണി ലിജേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
ആഘോഷ പരിപാടികൾക്ക് വുമൺസ് ഫോറം പ്രസിഡന്റ് ഡോ. നിഷ വിജി, സെക്രട്ടറി ബിന്ദു, ട്രഷറർ താഹിറ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മികച്ച കാരുണ്യ പ്രവർത്തനത്തിന് ഡോ. സുധാകരനെയും, “Dark and Duck” എന്ന പുസ്തകത്തിന്റെ രചയിതാവ് അപൂർവ്വ സുനീഷിനെയും ആദരിച്ചു.
കലാവിഭാഗം സെക്രട്ടറി സേതുമാഷിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ കലാപരിപാടികൾ ആഘോഷ ങ്ങൾക്കു മാറ്റ് കൂട്ടി. ട്രഷറർ ആൻസി ജെയിംസ് നന്ദി പ്രകാശിപ്പിച്ചതായി ഡബ്ല്യുഎംസി ഗ്ലോബൽ മീഡിയ ഫോറം സെക്രട്ടറി വി.എസ് ബിജുകുമാർ അറിയിച്ചു.