വര്‍ക്കല: ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. വര്‍ക്കല പാലച്ചിറ പുഷ്പക വിലാസത്തില്‍ സന്തോഷിന്റെയും അരുവിയുടെയും മകന്‍ സരുണ്‍(22) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലിനാണ് അപകടം. നരിക്കല്ലു മുക്കില്‍ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കില്‍ വരികയായിരുന്നു സരുണ്‍. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണ സരുണിനെ ഉടന്‍ നാട്ടുകാര്‍ ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. വര്‍ക്കല ഗവ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐ. വര്‍ക്കല ഗവ. ഐ.ടി.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഐ.ടി.ഐ. യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. മികച്ച ബോഡി ബില്‍ഡറായിരുന്ന സരുണ്‍ 2022-ല്‍ മിസ്റ്റര്‍ കോട്ടയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവ് സന്തോഷ് വിദേശത്താണ്. സഹോദരന്‍: സൂര്യന്‍.