ടെലിവിഷൻ താരം ഹരിത ജി. നായർ വിവാഹിതയായി. സിനിമ എഡിറ്റർ വി.എസ്. വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് ഹരിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിനായക്. ദൃശ്യം 2, ട്വൽത്ത് മാൻ മുതലായ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചത് വിനായക് ആണ്. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റേയും എഡിറ്റർ വിനായക് ആണ്.
വർഷങ്ങളായി സുഹൃത്തുക്കളാണ് വിനായകും ഹരിതയും. 2022 ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും കുടുംബങ്ങൾ ചേർത്തുവെച്ചതാണെന്നും ഹരിത പറഞ്ഞു.