ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃ കമ്പനി ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസാണ് പദ്ധതി നടപ്പിലാക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2026 ല്‍ ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്‌സി പറന്നു തുടങ്ങും.
ബോയിംഗ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്രമുഖ ഇലക്ട്രിക് എയര്‍ ടാക്‌സി കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി കമ്പനി കൈകോര്‍ത്തു കഴിഞ്ഞു. കമ്പനികളുടെ പങ്കാളിത്തത്തോടെ ഈ പദ്ധതിക്കായി ആര്‍ച്ചറില്‍ നിന്ന് 200 ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് വിമാനങ്ങള്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ ടാക്‌സി പദ്ധതി പ്രവര്‍ത്തികമാകുമ്പോള്‍ ദൂരത്തിന്റെയും സമയത്തിന്റെയും കരുത്തില്‍ വലിയ മുന്നേറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. പദ്ധതി യഥാര്‍ത്ഥമായാല്‍ കൊണാട്ട് പ്ലേസില്‍ നിന്ന് ഗുരുഗ്രാമിലേക്കുള്ള ആകാശ ദൂരമായ 27 കിലോമീറ്റര്‍ ദൂരം വെറും ഏഴു മിനിറ്റിനുള്ളില്‍ മറികടക്കാന്‍ സാധിക്കുന്നതാണ് കരുതപ്പെടുന്നത്.
സാധാരണഗതിയില്‍ കാറില്‍ സഞ്ചരിക്കാന്‍ 60 മുതല്‍ 90 മിനിറ്റ് വരെ വേണ്ടിവരും. പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് എയര്‍ ടാക്‌സികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 150 കിലോമീറ്റര്‍ വരെ ഇതില്‍ സഞ്ചരിക്കാന്‍ കഴിയും.
കുറഞ്ഞ ചാര്‍ജ് സമയത്തില്‍ ദ്രുതഗതിയിലുള്ള ബാക്ക്-ടു-ബാക്ക് ഫ്‌ലൈറ്റുകള്‍ക്കായി കുറഞ്ഞ സമയം മാത്രമേ ചാര്‍ജ് ചെയ്യാന്‍ എടുക്കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.