പാലക്കാട്: ഉദ്യോഗസ്ഥരുടെ സർവ്വീസ് ബുക്കിന്റെ പകർപ്പ് ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഏത് ഉദ്യോഗസ്ഥന്റെയും സർവ്വീസ് ബുക്കിന്റെ സൂക്ഷിപ്പും പരിശോധനയും രേഖപ്പെടുത്തലും മേലുദ്യോഗസ്ഥന്റെ അധികാരത്തിൽ പെട്ടതാണ്.
അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പോലും നല്കില്ല. അതിനാൽ ഒരു മൂന്നാം കക്ഷി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ സർവ്വീസ്ബുക്ക് കാണാൻ കഴിയില്ല. അതിന്റെ പകർപ്പ് നല്കേണ്ടതില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.
പാലക്കാട് പള്ളത്തേരി കെ. കൃഷ്ണൻകുട്ടി വാളയാർ വില്ലേജ് ഓഫീസിലെ ജീവനക്കാരന്റെ വിവരങ്ങൾ തേടി കലക്ടറേറ്റിൽ സമർപ്പിച്ച ഹരജിയിലെ സർവ്വീസ് ബുക്കിന്റെ പകർപ്പ് അപേക്ഷ തള്ളിക്കൊണ്ടാണ് ഈ പൊതു ഉത്തരവ്.