മാള: ആള്‍മാറാട്ടം നടത്തി മാളയിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് മുംബൈ സ്വദേശി ഗീതന്‍ ദേശായി(55)യാണ് പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോസ്റ്റണ്‍ ഐ.ടി. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ എച്ച്.ആര്. മാനേജരാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കോളജ് അധികൃതരെ കബളിപ്പിച്ചത്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ കാമ്പസ് പ്ലെയ്സ്മെന്റിന് ഇന്റര്‍വ്യൂ നടത്തിയായിരുന്നു തട്ടിപ്പ്.
വ്യാജ ഐ.ഡി. കാര്‍ഡ് ഉണ്ടാക്കി കോളജില്‍നിന്ന് 12,5000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഗീതന്‍ ദേശായി എന്ന വ്യാജപേരിലാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.