മുളന്തുരുത്തി: മസിലുകൾ പൊരുതി മത്സരിയ്ക്കുന്ന കായികമാമാങ്കമായ വടംവലി മത്സരത്തിന് മുളന്തുരുത്തി മേഖല ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ അങ്കത്തട്ട് ഒരുങ്ങുന്നു.
വിജൃംഭിയ്ക്കുന്ന പേശികൾ ഒരണുവിട വിട്ടുകൊടുക്കാതെ ഇരുപക്ഷത്തും അണിനിരക്കുന്ന വാശിയേറിയ വടംവലി മത്സരം, കേവലം ക്യാഷ് അവാർഡിനോ പോത്തുകുട്ടനോ വേണ്ടി മാത്രമല്ല, വിജയം മാത്രമാണ് ലക്ഷ്യം എന്ന് എന്ന് തീരുമാനിച്ചുറച്ച നൂറോളം വടംവലി ടീമുകൾ അങ്കത്തട്ടിലിറങ്ങി പൊരുതുന്നത് കാണാൻ നൂറുകണക്കിന് ആളുകൾ, ആബാലവൃദ്ധവും സ്ത്രീ പുരുഷ ഭേദമന്യേ ആർപ്പും ആരവുമായി മുളന്തുരുത്തിയിലേക്ക് ഒഴുകിയെത്തുന്നു നവംബർ 12 ന്.
2016 ൽ യൂണിയൻ പ്രസിഡണ്ട് വി.ജെ.പൗലോസ് ആണ് ആദ്യ വടംവലി മത്സരം ഉദ്ഘാടനം നിർവഹിച്ചതെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോളി പി.തോമസ് പറഞ്ഞു.
നൂറിലധികം വടംവലി ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഏറ്റവും അച്ചടക്കമുള്ള സംഘാടകർ എന്ന പ്രശംസ മുളന്തുരുത്തി മേഖല ഐഎൻടിയുസി യൂണിയന്, എറണാകുളം ജില്ലാ വടംവലി മത്സര അസോസിയേഷൻ നൽകുക ഉണ്ടായി.
ആറാം തവണയും അതേ അച്ചടക്കം പാലിച്ച് കൊണ്ടാണ് ഐഎൻടിയുസി യൂണിയൻ വടംവലി മത്സരം ഏറ്റെടുത്ത് നടത്തുന്നത് എന്ന് യൂണിയൻ പ്രസിഡന്റ് മുൻ എംഎൽഎ വി.ജെ.പൗലോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വടംവലി മത്സരത്തിൽ വിജയിയ്ക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ഓലിയ്ക്കൽ മത്തായി നൽകുന്ന, ഓലിയ്ക്കൽ ഗോൾഡ് ലോണിന്റെ 20001രൂപയും പോത്ത് കുട്ടനും, റണ്ണർ അപ്പിന് ഓലിയ്ക്കൽ ഗോൾഡ് ലോണിന്റെ 15001 രൂപയും മുട്ടനാടും ആണ്.
വടംവലി മത്സരത്തിന്റെ തുടക്കം മുതൽ ഓലിയ്ക്കൽ മത്തായിയും ഓലിയ്ക്കൽ ഗോൾഡും ഐഎൻടിയുസി മുളന്തുരുത്തി മേഖലയുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയാണ് എന്ന് വി.ജെ.പൗലോസ് എടുത്ത് പറഞ്ഞു.
വടംവലി മത്സരത്തിൽ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ച് നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം ഈ വർഷവും തുടർന്ന് നൽകുമെന്ന് ഐഎൻടിയുസി ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റെജിൻ റ്റി. ഏലിയാസ് സൂചിപ്പിച്ചു.
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് സൗജന്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും വമ്പിച്ച സാന്നിദ്ധ്യമാണ് വീണ്ടും വീണ്ടും ഈ വടംവലി മത്സരം നടത്തിപ്പോരുന്നതിന് പ്രചോദനമെന്ന് ഐഎൻടിയുസി വൈസ് പ്രസിഡണ്ട് കെ.എ.തോമസ് പറഞ്ഞു.
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരെയും സഹകരണത്തോടെ ആണ് വടംവലി മത്സരം നടത്തിപ്പോരുന്നത് എന്ന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ രതീഷ് കെ.ദിവാകരൻ പറഞ്ഞു.
ഐഎൻടിയുസി പിറവം നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എൻ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന വടംവലി ഉദ്ഘാടന സമ്മേളനം കെപിസിസി വൈസ് പ്രസിഡണ്ട് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ്ബ് എംഎൽഎ ആമുഖപ്രസംഗം നിർവ്വഹിയ്ക്കും.
ഐഎൻടിയുസി ജില്ലാ അദ്ധ്യക്ഷൻ കെ.കെ.ഇബ്രാഹിംകുട്ടി മുഖ്യാതിഥി ആയിരിക്കും. മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോളി പി.തോമസ് മുഖ്യ പ്രഭാഷകൻ ആകും.
മുളന്തുരുത്തി സി.ഐ.ഓഫ് പോലീസ് മനേഷ് കെ.പി, സി എ.ഷാജി, ഷാജി മാധവൻ,ആശ സനൽ, മറിയാമ്മ ബെന്നി, രതീഷ് കെ.ദിവാകരൻ, രഞ്ചി കുര്യൻ കൊള്ളിനാൽ, ജെറിൻ റ്റി. ഏലിയാസ്, ജയ്നി രാജു, ജോർജ്ജ് മാണി, ബിനി ഷാജി, മത്തായി ഓലിയ്ക്കൽ, ഡോ. ഷാജി പി.എസ്, റിജു തോമസ് നമ്പ്യാപറമ്പിൽ, ജിമ്മി കുര്യാക്കോസ്, റിബു വർഗ്ഗീസ്, സി.യു. രാജൻ, മഹേഷ് കെ.എം, മധുസൂദൻ, ഷിനി സജി, മഞ്ജു കൃഷ്ണൻകുട്ടി, റോയി പീറ്റർ, ബാബു കാലാപ്പിള്ളിൽ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിന് പ്രതീഷ് വർഗ്ഗീസ് സ്വാഗതവും കേ.എ.തോമസ് കൃതഞ്ജതയും പറയും.
വടംവലി മത്സരത്തിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി മുളന്തുരുത്തി വൈഎംസിഎ ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വി.ജെ.പൗലോസ്, ജോളി പി.തോമസ്, ഓലിയ്ക്കൽ മത്തായി,റെജിൻ റ്റി ഏലിയാസ്, രതീഷ് ദിവാകരൻ, കെ.എ. തോമസ്, റോണി കുര്യാക്കോസ്, കെ.കെ. ബിജോമോൻ തുടങ്ങിയവർ പങ്കെടുത്തു.