കൊല്ലം: മുക്കാട് സേവ്യർ വധക്കേസിലെ പ്രതിയെ വെറുതെ വിട്ടു. ശക്തികുളങ്ങര മീനത്തുചേരിയിൽ മുക്കാട് കന്നിട്ട വടക്കതിൽ സേവ്യറിനെ 2017 ൽ കടം വാങ്ങിയ തുക തിരികെ നൽകിയില്ലെന്ന കാരണത്താൽ ചുടുകട്ട കൊണ്ട് നെഞ്ചത്തും തലയ്ക്കും ഇടിച്ചു കൊലപെടുത്തിയെന്നാണ് കേസ്.
ശക്തികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ശക്തികുളങ്ങര മീനത്തുചേരിയിൽ പള്ളിതുപ്പാശേരിയിൽ സ്റ്റാലിൻ ജെറോമിനെ വെറുതെ വിട്ട് കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പിഎന്‍ വിനോദ് ഉത്തരവായി.
17 ഓളം സാക്ഷികളെ വിസ്തരിക്കുകയും, 34 ഓളം രേഖകളും, തൊണ്ടിയും തെളിവിലെടുത്തെങ്കിലും പ്രോസിക്യൂഷൻ കേസ് സംശയാതീതമായി തെളിയിക്കുവാൻ കഴിയാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടത്.
പ്രതിക്കു വേണ്ടി അഭിഭാഷകരായ പനമ്പിൽ എസ് ജയകുമാർ , ചാൾസ് വർഗീസ് അരികുപുറം, അനസ് പരവൂർ, ശബരി പി.കോയിക്കൽ ,എം. കാർത്തിക് ലാൽ , ഷിനു ബാബു, ഹരിദാസൻ എന്നിവർ ഹാജരായി.