റിയാദ്: നയതന്ത്ര പാസ്പോര്‍ട് കൈവശമുള്ള നിക്ഷേപകര്‍ ബിസിനസ് വിസയ്ക്ക് ഫീസ് നല്‍കേണ്ടതില്ലെന്ന് സൗദി അറേബ്യ. നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്കു മാത്രമായിരുന്നു ഈ സേവനം.
ഇനി എല്ലാ രാജ്യക്കാര്‍ക്കും സൗദി ബിസിനസ് വിസിറ്റ് വിസ നല്‍കും. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
സൗദിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിക്ഷേപ മന്ത്രാലയത്തിന്റെ ‘ഇന്‍വെസ്റ്റ് ഇന്‍ സൗദി അറേബ്യ’ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കണം. പാസ്‌പോര്‍ട്ടിന് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. സൗദിയില്‍ അംഗീകരിച്ച മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. അപേക്ഷ സ്വീകരിച്ചാല്‍ ഇമെയില്‍ വഴി വീസ ലഭിക്കും.