പാലക്കാട്: ഭാരതത്തിന്റെ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിലൂടെ മാത്രമെ പഴയ ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പാലക്കാട് പ്രസന്നലക്ഷ്മി മണ്ഡപത്തിൽ കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇത്രയും ഏറെ വളർന്നതിനു കാരണം കോൺഗ്രസ് സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ്. പട്ടിണിയും ദാരിദ്ര്യവും നടമാടിയിരുന്ന ഇന്ത്യയെ ഇന്നത്തെ നിലയിൽ എത്തിച്ചത് കോൺഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമാണ്. അതേ സമയം ജനങ്ങളെ വേർതിരിച്ചുകണ്ടാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ഭരണം നടത്തുന്നത്.
ഇതിനുള്ള തെളിവാണ് മണിപ്പൂർ കലാപം. ആയിരങ്ങൾ കൂട്ടകൊലക്ക് ഇരയായിട്ടും മണിപ്പൂരിലെ കൂട്ടക്കൊലയെക്കുറിച്ച് ഒരഭിപ്രായം പോലും പറയാത്ത പ്രധാനമന്ത്രിയാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. കോൺഗ്രസ്സ് ഇല്ലാത്ത ഇന്ത്യക്ക് ഐക്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപ്രക്ഷനേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡൻ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു.
എംപിമാരായ വി.കെ ശ്രീകണ്ഠൻ, വി.എസ് വിജയരാഘവൻ, രമ്യ ഹരിദാസ്, കെപിസിസി വൈസ് പ്രസിഡൻറ് വി.ടി ബലറാം, ഷാഫി പറമ്പിൽ എംഎൽഎ, നേതാക്കളായ സി.ചന്ദ്രൻ, കെ.എ തുളസി, സി.വി ബാലചന്ദ്രൻ, വി.എസ് വിജയരാഘവൻ, കെ.എ ചന്ദ്രൻ, വി.സി കബീർ, പി. ബാലഗോപാൽ, പി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *