മലമ്പുഴ: കോൺഗ്രസ്സ്അകത്തേത്തറ മണ്ഡലം കമ്മിറ്റി ഓഫീസ് ‘രാജീവ് ഭവന്റെ’ ഉത്ഘടനം വി.കെ ശ്രീകണ്ഠൻ എംപിയും ഓഫീസിലെ എംസികെ നായർ സ്മാരക ഹാൾ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് മന്ദിരം അകത്തേത്തറയിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉത്ഘടന പ്രസംഗത്തിൽ എംപി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഡി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി കെ.എ തുളസി ടീച്ചർ, ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, എസ്.കെ അനന്തകൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ വാസു, ഗോപിനാഥൻ നായർ, എൻ പ്രേമകുമാരൻ, കെ. സതീഷ് എന്നിവർ സംസാരിച്ചു.