ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഐഐടി കാണ്‍പൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ 20-21 തീയതികളില്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്. മേഘാവൃതമായ കാലാവസ്ഥയാണെങ്കില്‍ 20നും 21നും ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
‘വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയുടെ സാധ്യതയെക്കുറിച്ച് ഐഐടി കാണ്‍പൂര്‍ ടീമുമായി ചര്‍ച്ച നടത്തി. ഐഐടി കാണ്‍പൂര്‍ യോഗത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചു. വിശദമായ നിര്‍ദ്ദേശം സര്‍ക്കാരിന് അയയ്ക്കും. അവരുടെ അനുമതി ലഭിച്ചാല്‍ ഇത് സുപ്രീം കോടതിയില്‍ അവതരിപ്പിക്കും.’- ഗോപാല്‍ റായ് പറഞ്ഞു.
അതേസമയം വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കള്‍ക്ക് നവംബര്‍ ഒന്‍പത് മുതല്‍ 18 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നു. ദശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും അയല്‍ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെല്‍ച്ചെടി കത്തിച്ചതിന്റെ പുകയെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും വായു ഗുണനിലവാരം ഇന്ന് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരുന്നു.
അതേസമയം വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് അവധി. സാധാരണയായി ഡിസംബര്‍ മുതലാണ് ശീതകാല അവധി നല്‍കുന്നത്. എന്നാല്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍, ഈ ദിവസങ്ങള്‍ ശൈത്യകാല അവധിയോടൊപ്പം ക്രമീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
10, 12 ക്ലാസുകള്‍ ഒഴികെയുള്ള ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളുകളും നവംബര്‍ 10 വരെ അടച്ചിടാനും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് നല്‍കാനും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നിലവില്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.