ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് “സെന്റർ എ” ഏകദിന പഠന സമ്മേളനം നവംബർ 11ന് ശനിയാഴ്ച നടത്തപ്പെടുന്നു. മാർത്തോമ ചർച്ച് ഓഫ് കരോൾട്ടൺ യുവജനസഖ്യം  സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.
ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച്‌ വികാരി റവ. ഫാ. ഐസക് ബി പ്രകാശ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. “കുരിശ് രക്ഷയുടെ ആയുധം” (1 കൊരിന്ത്യർ 1:18) എന്ന ചിന്താവിഷയം ആകുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് .
സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം മീറ്റിംഗിൽ പങ്കെടുക്കുന്ന വിവിധ യുവജനസഖ്യം ശാഖ അംഗങ്ങൾക്ക് വേണ്ടി ബൈബിൾ ചോദ്യോത്തര മത്സരവും ക്രമീകരിച്ചിരിക്കുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച്, സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമ ചർച്ച്, ഒക്ലഹോമ മാർത്തോമ ചർച്ച് , എന്നിവിടങ്ങളിൽ നിന്നുള്ള യുവജനസഖ്യം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
കരോൾട്ടൺ മാർത്തോമ ചർച്ച് വികാരി റവ: ഷിബി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം “സെന്റർ എ” യുവജനസഖ്യം പ്രസിഡൻറ് റവ: എബ്രഹാം തോമസ്, വൈസ് പ്രസിഡൻറ്. സിബിൻ തോമസ്, സെക്രട്ടറി. സിബി മാത്യു, ട്രഷറർ.സിബു മാത്യു എന്നിവർ അഭ്യർത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *