ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനവ്യവസ്ഥ എളുപ്പമാക്കുന്നു.
കുതിർത്ത ബദാമിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ കൊഴുപ്പുകളാണ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നല്ല കൊഴുപ്പുകളുടെ ഉയർന്ന ഉള്ളടക്കം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ബദാമിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയും ബദാമിൽ ധാരാളമുണ്ട്. കുതിർത്ത ബദാം വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്.
ബദാമിൽ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു. ബദാം കുതിർക്കുന്നത് ഈ പോഷകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കും. ബദാമിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരവും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായകമാണ്.