അലസമായ ജീവിതരീതി- പ്രധാനമായും വ്യായമമോ കായികാധ്വാനമോ ഇല്ലാത്ത ജീവിതരീതിയും- അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാമാണ് അധികവും ദഹനപ്രശ്നം കൂട്ടുന്നത്. ഇതൊന്നുമല്ലാതെ പ്രായം കൂടുംതോറും നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങളുടെ തോതും അതിന്‍റെ മറ്റ് രീതികളുമെല്ലാം മാറിവരാറുണ്ട്. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിക്കാനും വേണ്ട പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുമെല്ലാം ചില ഘടകങ്ങള്‍ ആവശ്യമാണ്. നമ്മുടെ വയറ്റില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെ ദഹനരസം എന്നും വിളിക്കാറുണ്ട്.
എന്നാല്‍ ചിലരില്‍ ഇതിന്‍റെ ഉത്പാദനം കുറവായിരിക്കും. പ്രത്യേകിച്ച് പ്രായം ഏറിവരുംതോറുമാണ് ഉത്പാദനം കുറയുക. അങ്ങനെ വരുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങളെ ആകെയും ബാധിക്കും. ഇതിന്‍റെ ഭാഗമായി ദഹനക്കുറവ്, ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെല്ലാം പതിവാകാം.
ഇനി ഈ പ്രശ്നം തിരിച്ചറിയാൻ ചെയ്തുനോക്കാവുന്നൊരു സ്വയം പരിശോധനയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉദ്ദേശം 150 എംഎല്‍ വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തിനൊപ്പം കഴിക്കുക. ഭക്ഷണശേഷം അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം കിട്ടി എങ്കില്‍ നിങ്ങളില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദനം കുറവാണെന്ന് മനസിലാക്കണം.
ഇനി ഈ പരിശോധനയ്ക്ക് ശേഷവും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് ആക്കമുണ്ടായിട്ടില്ല എങ്കില്‍ ഹൈഡ്രോക്ലോറിക് ആസിഡ‍് കുറയുന്നത് അല്ല നിങ്ങളുടെ പ്രശ്നമെന്നും മനസിലാക്കാം. അങ്ങനെയൊരു സാഹചര്യത്തില്‍ ഐബിഎസ്- ഐബിഡി പോലുള്ള ജീവിതശൈലീരോഗങ്ങളോ മറ്റെന്തെങ്കിലും അസുഖങ്ങളോ ആകാം നിങ്ങളെ അലട്ടുന്നത്. ഇത് കൃത്യമായി ഡോക്ടറെ കണ്ട് പരിശോധിച്ച ശേഷം മാത്രമേ നിര്‍ണയിക്കാവൂ.