ജിദ്ദ: കൊടുങ്ങല്ലൂർ, പരിസര പ്രേദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം സഫ വില്ലയില്‍ കേരളീയ തനിമയുളള വിവിധ കലാ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഡോ:ഷബ്‌നയുടെ നേതൃത്വത്തിൽ മുംതാസ് നവാസ്, മണി കിരൺ, നോയ നവാസ് എന്നിവരടങ്ങിയ വനിതാ പ്രവർത്തകർ പൂക്കളം തീർത്തതോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.
മാവേലിയായി വേഷവിധാനം ചെയ്ത ഉദയന്‍ വലപ്പാടിന്‍റെ നേതൃത്വത്തില്‍ കുട്ടികളും,മുതിർന്നവരും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഘോഷ യാത്ര ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവത്തകർ വരവേറ്റത്.തുടർന്നു മുസ്‌രിസിലെ കുടുംബിനികളായ തുഷാര ഷിഹാബ്,ബിന്ദു ഉദയൻ,സബിത ഇസ്മായിൽ,ഷിഫാ സുബിൽ, ജസീന സാബു,സുറീന സഗീർ,ജസീന സന്തോഷ്,ഷേസ തമന്ന എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സജിത്ത്,ഗഫൂർ,റഫീഖ്,സലീം ജമാൽ,ഷിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു.
കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് ഒരുക്കിയ മുസ്‌രിസ് ചുണ്ടൻ വള്ളത്തിൽ നവാസ്,സഗീർ പുതിയകാവ്, സാബു,ഷറഫുദ്ധീൻ,സുബിൽ,മുഹമ്മദ് സാലി,അസിസ് അറക്കൽ,റഫീഖ്,കിരൺ,ഷിജു മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ വഞ്ചിപാട്ട് തികച്ചും നവ്യനുഭവമായി. പ്രമുഖ തീയേറ്റർ ആക്റ്റീവിസ്റ്റും സംവിധായകനുമായ മുഹ്‌സിൻ കാളികാവിന്റെ സംവിധാനത്തിൽ സഗീർ മാടവനാ,അബ്ദുൽസലാം എമ്മാട് എന്നിവർ അവതരിപ്പിച്ച വൈദ്യരും നമ്പോലനും എന്ന സാമൂഹ്യപ്രസക്തിയുള്ള തിയറ്റർ ഡ്രാമ സദസ്സിന് വേറിട്ട അനുഭവമായി.
ബിന്ദു ഉദയൻ,റൈഹാനത് സഹീർ, ഷജീറ ജലീൽ,സഗീർ പുതിയകാവ്,ഇസ്മായിൽ, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഓണപാട്ട്,മുസ്‌രിസ് കലാകാരരായ ഇസ്സ മെഹ്റിൻ,ഫിസ ഫാത്തിമ,ഇൻഷാ സുബിൽ,ഇസ്‌മ സുബിൽ,മിൻഹാ സാബു,ഇഹ്‌സാൻ,റെയ്ഹാൻ, വിഷ്ണു,ഇർഫാൻ എന്നിവർ അവതരിപ്പിച്ച നാടൻ നൃത്തങ്ങൾ, സഗീർ പുതിയകാവ്,സഗീർ മാടവനാ, ഇസ്മായിൽ,ബിന്ദു,റഫീഖ്,ഷിനോജ്,സന്തോഷ്,എന്നിവരുടെ ഗാനസന്ധ്യ, കൂടാതെ മുസ്‌രിസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കേരളീയ ശൈലിയിലുള്ള ഫാഷൻ ഷോ തുടങ്ങി പുതുമയുള്ള വിവിധ കലാപരിപാടികളാൽ വ്യത്യസ്തമായിരുന്നു ഈ വർഷത്തെ മുസ്‌രിസ് ഓണാഘോഷം
പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളായ മുഹമ്മദ് ഇഷാൻ, അയ്യാരിൽ,ഇർഫാൻ അബ്ദുൾ അസിസ്, മുഹമ്മദ് സായ്ദ്,മുഹമ്മദ് സന്തോഷ്,നോയ നവാസ് എന്നിവരെയും നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ശംസുദ്ധീന്‍ കരുപടന്നയെയും സംഘടന ആദരിച്ചു.
സംഘടന അംഗങ്ങൾക്കായി ഏർപ്പെടുത്തിയ പുതിയ ക്ഷേമനിധിയെ കുറിച്ചും സംഘടന ഇടപെടുന്ന ചാരിറ്റി പ്രവർത്തനത്തെ കുറിച്ചും പ്രസിഡന്റ് അബ്ദുൽസലാം എമ്മാട് വിശദീകരിച്ചു. രക്ഷധികാരികളായ മുഹമ്മദ് സഗീർ മാടവനാ,താഹ മരിക്കാർ,ഹനീഫ് ചെളിങ്ങാട്,വനിതാ വിഭാഗം രക്ഷധികാരി തുഷാര ഷിഹാബ് എന്നിവർ ആശംസകൾ നേർന്നു.
തിയറ്റർ ആക്ടിവിസ്റ്റും സംവിധായാകനുമായ മുഹ്‌സിൻ കാളികാവ്,ഷിജു മാസ്റ്റർ, പ്രശസ്ത മാധ്യമ പ്രവർത്തകർ തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.
ഷിഹാബ് അയ്യാരിൽ, മുഹമ്മദ് സാലിഹ് അറക്കൽ,അനീസ് അഴീക്കോട്,മുഹമ്മദ് സാബിർ,സഹീർ വലപ്പാട്,സുബിൽ ഇബ്രാഹിം, സഗീർ പുതിയകാവ്,ഷറഫുദ്ധീൻ ഹനീഫ ,സാബു ,അബ്ദുൽഖാദർ കായംകുളം,ജമാൽ വടമ,റഷീദ് പതിയാശ്ശേരി,ഷാഫി, സുമീത അസിസ്,ബിന്ദു ഉദയൻ,ഷജീറ ജലീൽ,ഷിഫാ സുബിൽ,ജസീന സാബു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സഫറുള്ള സ്വാഗതവും കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് നന്ദിയും പറഞ്ഞു.