പാലാ: കോൺഗ്രസുകാരായ പെൻഷൻകാരുടെ ആൾബലവും പണവും തട്ടിയെടുക്കുന്ന സിപിഎം കുതന്ത്രം ചെറുക്കുമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെൻഷനേഴ്സ് അസോസിയേഷൻ.
കെഎസ്‌എസ്‌പിഎ ജില്ലാ സമ്മേളനം ഡിസംബർ 15ന് നടത്താന്‍ പാലായിൽ സ്വാഗത സംഘ രൂപീകരണം നടന്നു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അദ്ധ്യക്ഷനായിരുന്ന യോഗം മാണി സി കാപ്പൻ എംഎൽഎ ഉൽഘാടനം ചെയ്യ്തു.
എ.കെ ചന്ദ്രമോഹൻ എൻ.കെ മണിലാൽ, ബിജു പുന്നത്തണം, ജയമോഹൻ, മുരളി, ടോമി പൊരിയാത്, രാജു കൊക്കോപ്പുഴ, രാജൻ കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.