കോട്ടയം: സാംസങിന്‍റെ നൂറു കോടി ക്ലബിൽ സ്ഥാനം പിടിച്ച് ഓക്സിജൻ. സാംസങ് മൊബൈൽ ഉൽപന്നങ്ങളിലാണ് ഈ നേട്ടം.
ഈ നാഴികല്ല് ഇത്ര വേഗത്തിൽ പിന്നിടുന്ന ആദ്യ സ്ഥാപനമാണ് ഓക്സിജൻ. ഈ വർഷം ആരംഭം മുതൽ ഇന്നുവരെ സാംസങ് സെയിലിൽ 74% വളർച്ചയാണ് ഓക്സിജനുള്ളത്.
മാർക്കറ്റിൽ നേട്ടമുണ്ടാക്കുന്നതിനൊപ്പം ആളുകളുടെ മനസു കീഴടക്കാനും ഓക്സിജനിലൂടെ സാംസങിനായി. കഴിഞ്ഞ വർഷം എസ് 23 പുറത്തിറങ്ങിയപ്പോൾ ആദ്യ ദിനത്തിൽതന്നെ ഏറ്റവും അധികം എണ്ണം സ്മാർട്ട് ഫോൺ വില്പന നടത്തിയതിനുള്ള പ്രത്യേക പുരസ്കാരവും ഇതിനൊപ്പം ഓക്സിജന് സമ്മാനിച്ചു.
24 വർഷങ്ങൾ നീണ്ട പാരമ്പര്യവും വിശ്വാസ്യതയുമായാണ് ഓക്സിജനിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത്. എല്ലാ ബ്രാൻഡുകളുടെയും എല്ലാ ഉൽപ്പന്നങ്ങളും ഓക്സിജൻ വഴി ഉപഭോക്താക്കളിലേക്ക് എത്തുന്നു.
മൂന്ന് മിനിറ്റിനുളളിൽ എല്ലാ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും ലോൺ സൗകര്യവും ഓക്സിജനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു. ഇതിന് പുറമെ എല്ലാ പർച്ചേസിലും ഓഫറുകളും ഓക്സിജനിൽ ലഭ്യമാണ്.