തൃശൂര്‍ –  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. തനിക്കൊന്നും മറയ്ക്കാനില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. അന്വേഷണത്തെ രാഷ്ട്രീയപരമായി നിയമപരമായും നേരിടും. ഇ.ഡിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരെയുള്ള കടന്നാക്രമണമാണ് ഇ.ഡി അന്വേഷണമെന്ന് എം.എം. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കരുവന്നൂര്‍ ഇ.ഡി അന്വേഷണത്തില്‍ ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്നും സെക്രട്ടറി പറഞ്ഞു.  
മുമ്പ് അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യപ്പെട്ടവരുമായ പാര്‍ട്ടിയംഗങ്ങളുടെ തന്നെ മൊഴികളാണ് എം.എം. വര്‍ഗീസിനെയും ഇ.ഡി വിളിപ്പിക്കാന്‍ കാരണം. പല ബിനാമി കേസുകളിലും പാര്‍ട്ടിക്ക് പണം കിട്ടിയ സംഭവത്തിലും ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പങ്കുണ്ടെന്നാണ് മൊഴി. കൂടാതെ ജില്ലാ സെക്രട്ടറി പറഞ്ഞിട്ടാണ് കാര്യങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
 
2023 November 8KeralaThrissurtitle_en: CPM TCR SECRETARY

By admin

Leave a Reply

Your email address will not be published. Required fields are marked *