കൃത്യസമയത്ത് ഭക്ഷണം കഴിച്ചാലും ഇടയ്ക്കിടയ്ക്ക് പിന്നെയും ഭക്ഷണം കഴിക്കണമെന്ന തോന്നലുണ്ടാക്കുന്ന അവസ്ഥയാണിത്. അത് പലപ്പോഴും അമിതഭാരത്തിലേയ്ക്കും കൊളസ്‌ട്രോള്‍ പോലുള്ള മറ്റു പ്രശ്‌നങ്ങളിലേയ്ക്കും വഴിതെളിയ്ക്കാറുണ്ട്. വിശപ്പ് തോന്നുമ്പോള്‍ കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ അധികമുള്ള ഭക്ഷണങ്ങളാണ് കൂടുതല്‍ പേരും കഴിക്കുന്നത്. ബേക്കറി പലഹാരങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഇത്തരത്തിലുള്ളവര്‍ സ്ഥിരമായി കഴിക്കും. എന്നാല്‍ അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും.
അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.ബദാം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്.ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
പൊതുവേ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തേങ്ങ. ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും കലോറി കുറയ്ക്കുന്നതിനും ഇത് വളരെ ഗുണകരമാണ്. കൂടാതെവിശപ്പ് കുറയ്ക്കാനും സഹായിക്കും. വിശപ്പ് തോന്നുമ്പോള്‍ വാള്‍നട്ട്‌സ് കഴിക്കുന്നതും നല്ലതാണ്.
ബട്ടര്‍ മില്‍ക്ക് കഴിക്കുന്നത് വലിയ ഗുണം ചെയ്യും.പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയ ബട്ടര്‍ മില്‍ക്ക് വിശപ്പിനെ ശമിപ്പിക്കാന്‍ ഗുണം ചെയ്യും.പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ മുളപ്പിച്ച വെള്ളക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ പച്ചക്കറി ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.ഇവ വിശപ്പിനെ ശമിപ്പിക്കാന്‍ വലിയ രീതിയില്‍ സഹായിക്കും. ഇതിനായി പച്ചക്കറികളുടെ ജ്യൂസിനൊപ്പം കുറച്ച് ചണവിത്തുകളും കൂടി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.