വായു മലിനീകരണത്തെ തുടര്‍ന്ന് നോയിഡയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. പ്രീ-സ്‌കൂള്‍ മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിയെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.
‘ഗൗതം ബുധ നഗറിലെ എല്ലാ സ്‌കൂളുകള്‍ക്കും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-IV ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രീ-സ്‌കൂള്‍ മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ നവംബര്‍ 10 വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തും.’ ഉത്തരവില്‍ പറയുന്നു. കേന്ദ്രത്തിന്റെ മലിനീകരണ വിരുദ്ധ പദ്ധതിയുടെ നാലാം ഘട്ടം നവംബര്‍ അഞ്ചിന് നടപ്പാക്കിയതിന് പിന്നാലെയാണ് ഈ ഉത്തരവ്.
അതേസമയം വായു മലിനീകരണത്തെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളും വെള്ളിയാഴ്ച വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. നേരത്തെ, നവംബര്‍ രണ്ടു വരെ അടച്ചിടാനുള്ള ഉത്തരവ് പിന്നീട് നീട്ടുകയായിരുന്നു. ദേശീയ തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 394-ആയി കുറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഇത് 421 എക്യുഐയെ ആയിരുന്നു.
അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പല നഗരങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. ഗാസിയാബാദില്‍ 338, ഗുരുഗ്രാം 364, നോയിഡ 348, ഗ്രേറ്റര്‍ നോയിഡ 439, ഫരീദാബാദ് 382 എന്നിങ്ങനെയാണ് എ.ക്യു.ഐ.
അതേസമയം വൈക്കോല്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളെ രൂക്ഷമായി സുപ്രീം കോടതി വിമര്‍ശിച്ചു. എല്ലാ വര്‍ഷവും ഡല്‍ഹിയെ ഈ അവസ്ഥയിലൂടെ കടത്തിവിടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
‘എന്താണ് പരിഹാരം? ഡല്‍ഹിക്ക് ഇതിലൂടെ കടന്നുപോകാന്‍ കഴിയില്ല,’ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ ബുധനാഴ്ച യോഗം ചേരാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ‘പ്രമുഖ സെക്രട്ടറി നാളെ ഒരു മീറ്റിംഗിന് വിളിക്കണം ഓണ്‍ലാനായോ അല്ലാതെയോ. യോ?ഗത്തിലൂടെ സംഭവത്തിന് ഒരു പരിഹാരം കണ്ടെത്തണമെന്നും’- ബെഞ്ചിലെ ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു.