തൃശ്ശൂർ: ആലിംഗനം ചെയ്യാൻ ആരാധകനെ സുരേഷ് ഗോപി അനുവദിക്കാതിരുന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ ആരാധകർ. കാലിലെ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി ആരാധകനെ തള്ളി മാറ്റിയതെന്ന് ആരാധകർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ആരാധകർ സോഷ്യൽ മീഡിയ പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
ഗരുഡൻ സിനിമയുടെ പ്രദർശനത്തിനിടെ സുരേഷ് ഗോപി വിവിധ തിയറ്ററുകൾ സന്ദർശിച്ചിരുന്നു. അത്തരത്തിൽ ഒരു തിയറ്റർ സന്ദർശന വേളയിൽ ആയിരുന്നു ആരാധകൻ അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ എത്തിയത്. എന്നാൽ സുരേഷ് ഗോപി അതിന് അനുവദിച്ചില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്റെ വീഡിയോ ചിലർ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങളും ആരംഭിച്ചു.
സ്ത്രീ ആരാധകരെ മാത്രമേ കെട്ടിപ്പിടിക്കുകയുള്ളോ എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഇതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുന്നത് രൂക്ഷമായതോടെയാണ് സത്യവസ്ഥ എന്തെന്ന് വ്യക്തമാക്കി ആരാധകർ രംഗത്ത് എത്തിയത്. കാലിന്റെ തള്ളവിരലിൽ സുരേഷ് ഗോപിയ്ക്ക് പരിക്കേറ്റിരുന്നു. ഇത് കെട്ടിവച്ച് ആയിരുന്നു അദ്ദേഹം തിയറ്ററിൽ എത്തിയത്. ഇത് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിൽ ചവിട്ടിതിരിക്കാൻ വേണ്ടിയതാണ് അദ്ദേഹം ആരാധകനെ തള്ളി മാറ്റിയത്. ഇതിന് ശേഷം കാലിലെ മുറിവ് കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *