ലബുറഗി: സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്കെത്തിയെ വിദ്യാര്‍ത്ഥിനിയോട് താലി അഴിച്ചുമാറ്റാന്‍ പറഞ്ഞതായി ആരോപണം. കര്‍ണാടകയിലെ കലബുറഗിയിലാണ് സംഭവം. പരീക്ഷയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വനിതാ ഉദ്യോഗാര്‍ത്ഥിയോട് പറഞ്ഞത്. 
താലി, കമ്മല്‍, മാല, പാദസരം, വള, മോതിരങ്ങള്‍ എന്നിവയും ഉദ്യോഗാര്‍ത്ഥികളോട് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു രീതിയിലുമുള്ള ലോഹ നിര്‍മ്മിതമായ വ്‌സതുക്കളും പരീക്ഷാ ഹാളില്‍ അനുവദിച്ചിരുന്നില്ല. പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിനായായിരുന്നു ഈ നിര്‍ദ്ദേശം. 
കലബുറഗിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ഹാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും കമ്മല്‍ അഴിക്കാനായി സ്വര്‍ണപണിക്കാരന്റെ സഹായം തേടേണ്ടി വന്നതായും പരാതിയുണ്ട്. 
ഹിന്ദു ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്ന് സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എ. ബാസന്‍ഗൌഡ യത്‌നാള്‍ ആരോപിച്ചു. താലി പ്രധാനപ്പെട്ട ഒന്നാണെന്നും മാറ്റാതെ മറ്റ് മാര്‍ഗമില്ലെന്ന് വിശദമായതോടെ അഴിച്ച് വച്ച് പരീക്ഷ എഴുതിയെന്നുമാണ് ചില ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *