പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് സലാര്‍. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുകയെന്നും എഴുതി കൊണ്ടാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാറിന്റെ നിര്‍മ്മാതാക്കള്‍. ഭുവന്‍ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *