കേരളവും കാത്തിരിക്കുന്ന ഒരു പുതിയ ചിത്രമാണ് സലാര്‍. സലാറില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രം എന്നതിനപ്പുറം സലാറില്‍ പുതിയ വേഷം ലഭിച്ചിരിക്കുകയാണ് പൃഥ്വിരാജിന്. സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരിക്കും. 
സലാറിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി സഹകരിച്ച് സലാര്‍ കേരളത്തില്‍ അവതരിപ്പിക്കാന്‍  കഴിയുന്നതില്‍ സന്തോഷമുണ്ട്. അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുക – എന്നാണ് ഹൊംബാള ഫിലിംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. 
എന്നാല്‍ എത്ര തുകയ്ക്കാണ് വിതരണാവകാശം എന്നത് വ്യക്തമല്ല. ഹൊംബാള ഫിലിംസിന്‍റെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണം നടത്തിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അതേ സമയം കേരളത്തിലും സലാറിന്റെ നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ നാല് മണിക്ക് ഫാൻസ് ഷോ സംഘടിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കാൻ ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് മുൻകയ്യെടുക്കുന്നത്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ  തീരുമാനിച്ചും കഴിഞ്ഞു. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്.
കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ പ്രശാന്ത് നീല്‍ ആണ് സലാര്‍ ഒരുക്കുന്നത്. ദീപാവലിക്ക് ശേഷമാണ് പ്രഭാസ് നായകനായ സലാറിന്റെ പ്രമോഷൻ ആരംഭിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *