ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും.
ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, നേറ്റിവിറ്റി ഷോ, മാർഗംകളി,കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കുച്ചിപ്പുടി, ഭാരതനാട്യം, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടും.
ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡണ്ട് ബിജു ഇടക്കുന്നത്ത്, സെക്രട്ടറി രാജൻ പൈനാടത്ത്, ട്രഷറർ ഷൈബു കട്ടിക്കാട്ട് എന്നിവർ അറിയിച്ചു.
പേര് രജിസ്റ്റർ ചെയ്യാനും കലാ പരിപാടികൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: രാജൻ പൈനാടത്ത് : 089 453 0770, റോയി പേരയിൽ : 0 87 669 4782, സന്തോഷ് കുരുവിള : 0 87661 5571, മഞ്ജു റിന്റോ : 0 89 211 5454.