ബഹ്റൈൻ: ബഹ്റൈൻ മിഡിയാ സിറ്റിയുടെ മൂന്നാം വാർഷിക ആഘോഷവും, ബിഎംസി ലീഡ് അവാർഡ് വിതരണവും, ശ്രാവണ മഹോത്സവം ഗ്രാൻഡ് ഫിനാലേയും   നടന്നു. നിരവധി പ്രമുഖ വ്യക്തത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായി .
ബഹ്റൈനിൽ വിജയകരമായി 3 വർഷങ്ങൾ പൂർത്തിയാക്കിയ ബഹ്റൈൻ മിഡിയാ സിറ്റിയുടെ മൂന്നാം വാർഷിക ആഘോഷം അതി ഗംഭീരമായാണ് ബിഎംസി കുടുബാഗങ്ങളും,ബഹ്‌റൈന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും, ബിഎംസി -ക്കൊപ്പം തോളോട് തോൾ ചേർന്ന് സഹകരിക്കുന്ന സാധരണക്കാരും ചേർന്ന് ആഘോഷമാക്കിയത്. ചടങ്ങിന്റെ ഭാഗമായി ബിഎംസി കുടുബാഗങ്ങൾ അതിഥികൾക്കൊപ്പം കേക്ക് മുറിച്ച് മധുരം നുണഞ്ഞു. 
ഒപ്പം തന്നെ വിവിധ മേഖലകളിലെ അർഹരായ പ്രമുഖ വ്യക്തികൾക്ക് വർഷം തോറും നൽകി വരുന്ന ബിഎംസി ലീഡ് അവാർഡ് വിതരണവും, വിവിധ സംഘടനകളും കൂട്ടായ്മകളുമായി ചേർന്ന് 30 ദിവങ്ങളിലായി ബി എംസി  ഒരുക്കിയ ഈ വർഷത്തെ  ഓണാഘോഷമായ ശ്രാവണ മഹോത്സവം 2023 -ന്റെ ഗ്രാൻഡ് ഫിനാലേയും വിവിധ പരിപാടികളോടെ നടന്നു.

ബഹ്റൈൻ പാർലമെൻറ് അംഗം അബ്ദുൾ ഹക്കിം അൽ ഷിനോ മുഖ്യാതിഥിയായ ചടങ്ങിൽ ദേവ്ജി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ദേവ്ജി ഗ്രൂപ്പിന്റെ ഡയറക്ട്ർ  പ്രകാശ് ദേവ്ജിയുടെ മകൻ അഭിഷേക് പ്രകാശ് ദേവ്ജി, സിനിമാ-മിമിക്രി താരം നസീബ് കലാഭവൻ എന്നിവർ വിശിഷ്ട അതിഥികളായി.
മുഖ്യാതിഥിയേയും, വിശിഷ്ട അതിഥികൾ ഉൾപ്പെടെയുള്ള പ്രമുഖരേയും, കമ്മറ്റി അംഗങ്ങൾ ചേർന്ന്  ചെണ്ട മേളം , തലപ്പൊലി തുടങ്ങിവയുമായി ഘോഷയാത്രയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അദ്ധ്യക്ഷനായി സ്വാഗത൦ പറഞ്ഞ ചടങ്ങിൽ നിലവിളക്കിൽ തിരിതെളിയിച്ച് ബഹ്റൈൻ പാർലമെൻറ് അംഗം അബ്ദുൾ ഹക്കിം അൽ ഷിനോ ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടന കർമ്മ൦ നിർവഹിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ബഹറിൻ മീഡിയ സിറ്റി ഏർപ്പെടുത്തിയ  ബി എം സി ലീഡ് ഗ്ലോബൽ  അവാർഡ്സ്,  സെക്കൻഡ്  എഡിഷൻ  പ്രസ്തുത ചടങ്ങിൽ വച്ച് നടന്നു.  ഈ വർഷത്തെ ബിഎംസി ലീഡ് ബിസിനസ് എക്സലൻസ് അവാർഡിനായി  തെരഞ്ഞെടുക്കപ്പെട്ട  ദേവുജി ഗ്രൂപ്പ്സ് റീട്ടയിൽ സിഇഒ പ്രകാശ്  ദേവജിക്കു വേണ്ടി,  ഗ്രൂപ്പ് ഡയറക്ടർ അഭിഷേക് പ്രകാശ് ദേവുജി  ഏറ്റുവാങ്ങി.

 സ്വർണ്ണ വ്യാപാര രംഗത്തെ വിജയത്തിനും  അതിനൂതന പരിഷ്കാരങ്ങളും  അതോടൊപ്പം ഉള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.  ബി എം സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത്,  സിനി ആർട്ടിസ്റ്റ് സ്ത്രീ നസീബ് കലാഭവൻ,  മുഖ്യാതിഥി  പാർലമെൻറ് മെമ്പർ  അബ്ദുൽ ഹക്കീം അൽ ഷിനോ  എന്നിവരിൽ നിന്ന്  സാഷ്,  മംഗള പത്രം,  ലീഡ് അവാർഡ്  എന്നിവ കൈമാറി.
ഈ വർഷത്തെ  മികച്ച സാമൂഹിക സേവനത്തിനായുള്ള ബിഎംസി ലീഡ്  സോഷ്യൽ സർവീസ്  എക്സലൻസ്  അവാർഡിന്,  ബഹറിൻ ഗവൺമെന്റിൽ  നിന്നും വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ച  മോനി ഓടി കണ്ടത്തിൽ അർഹനായി.  വിവിധ സംഘടനാ പ്രവർത്തനങ്ങളിലൂടെ  സമൂഹത്തിന് നൽകുന്ന സംഭാവനകൾ  പരിഗണിച്ചും,  പ്രത്യേകിച്ച് അദ്ദേഹത്തിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പരിഗണിച്ചു കൊണ്ടും ആണ്  ഈ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ബി എം സി മാനേജിങ് ഡയറക്ടർ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്,  സിനി ആർട്ടിസ്റ്റ് സ്ത്രീ നസീബ് കലാഭവൻ,  മുഖ്യാതിഥി  പാർലമെൻറ് മെമ്പർ  അബ്ദുൽ ഹക്കീം അൽ ഷിനോ  എന്നിവരിൽ നിന്ന്  സാഷ്,  മംഗള പത്രം,  ലീഡ് അവാർഡ്  എന്നിവ കൈമാറി.
തുടർന്ന് ബഹ്റൈൻ പാർലമെൻറ് അംഗം അബ്ദുൾ ഹക്കിം അൽ ഷിനോ,നസീബ് കലാഭവൻ എന്നിവർക്ക് ബി എം സി ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ശ്രാവണ മഹോത്സവം അംഗങ്ങൾക്കും, ക്ഷണിക്കപ്പെട്ട  മറ്റ് വ്യക്തിത്വങ്ങൾക്കും, പരിപാടിയുമായി സഹകരിച്ച സ്പോൺസർമാർക്കും , അവതാരകർക്കും മെമെൻ്റോകളും,ബിഎംസിയാലേയും,ഐമാക് കൊച്ചിൻ കലാഭവനിലേയും സ്റ്റാഫുകൾക്കും  ഹഫ്സ യൂണിഫോം സ്പോൺസർസ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു.
തുടർന്ന് മുഖ്യാതിഥിയും മറ്റുള്ളവരും ചേർന്ന് 30 ദിവസങ്ങൾ നിണ്ടു നിന്ന ശ്രാവണ മഹോത്സവത്തിന്റെ കൊടിയിറക്കി.ഐമാക് കൊച്ചിൻ കലാഭവനിലെ കുട്ടിക്കാലാകാരന്മാരും കാലാകാരികളും ഒരുക്കിയ സിനിമാറ്റിക്ക് ഡാൻസ്, അദ്ധ്യാപകർ അണിനിരന്ന വിവിധ കലാപരിപാടികൾ എന്നിവയും നസീബ് കലാഭവന്റെ ഫിഗർഷോയും നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ്  വരവേറ്റത്.
രാജേഷ്പെരുങ്കുഴി,കാത്തുസച്ചിൻദേവ്, സോണിയ, എന്നിവർ അവതാരകരായ പരിപാടിക്ക് ഓണാഘോഷക്കമ്മറ്റി ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *