000ജിദ്ദ:   ഫലസ്തീനിൽ ഇസ്രായേലി നരനായാട്ട് തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്ലാമിക രാഷ്ട്രങ്ങൾ അസാധാരണ ഉച്ചകോടി സംഘടിപ്പിക്കുന്നു.   രാജ്യാന്തര ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ  വിളിച്ചു ചേർക്കുന്ന ഉച്ചകോടി  സൗദി തലസ്ഥാനത്ത്  അടുത്ത ഞായറാഴ്ച  (12  നവംബർ 2023)അരങ്ങേറും.
ഫലസ്തീൻ ജനതയുടെ നേർക്കുള്ള തുടരുന്ന ഇസ്രായേൽ കയ്യേറ്റം ചർച്ച ചെയ്യാനാണ് അടിയന്തര സ്വഭാവത്തോടെയുള്ള ഒ ഐ സി ഉച്ചകോടി.   സംഘടനയുടെ നിലവിലെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന അംഗമായ സൗദി അറേബ്യയുടെ നിർദേശപ്രകാരമാണ് സമ്മേളനം എന്ന്  ഇതുസംബന്ധിച്ചു തിങ്കളാഴ്ച  ഇറങ്ങിയ അറിയിപ്പ് വിവരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *