പാലാ: വിളക്കുമാടം സെന്‍റ് ജോസഫ്സ്, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹൈസ്കൂളുകളില്‍ ഹെഡ്മാസ്റ്ററായിരുന്ന വെള്ളിയേപ്പള്ളി വാണിയിടം വി.എ ജോസഫ് (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ സംസ്കരിക്കുന്നതുമാണ്.
പാലാ സെന്‍റ് തോമസ് ഹൈസ്കൂള്‍, രാമപുരം സെന്‍റ് അഗസ്റ്റിന്‍ ഹൈസ്കൂളുകളിലും അധ്യാപകനായിരുന്നു. വിരമിച്ച ശേഷം സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
ഭാര്യ: ലീലാമ്മ ജോസഫ് (റിട്ട. അസി. യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍) പാളയം ചെമ്പകമറ്റം കുടുംബാംഗമാണ്. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്നു.
മക്കള്‍: എബി ജോസ് (റിട്ട. ജൂനിയര്‍ വാറന്‍റ് ഓഫീസര്‍, എയര്‍ഫോഴ്സ്), ജോസ് ജോസഫ് (പജീറോ സര്‍വീസ് സെന്‍റര്‍, പാലാ). മരുമക്കള്‍: ഷൈനി എബി (മറ്റത്തില്‍, പൊന്‍കുന്നം), മഞ്ജു ജോസി (കണിയോടിക്കല്‍, കളത്തൂര്‍).