പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്കുള്ള സിപിഎം ക്ഷണം തള്ളി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. താൻ ഉത്തരവാദിത്വമുള്ള കോൺഗ്രസ് പ്രവർത്തകനെന്നും ഷൗക്കത്ത് പറഞ്ഞു. അതേ സമയം ഷൗക്കത്തിനെതിരായ നടപടിയിൽ അച്ചടക്കസമിതിയുടെ തീരുമാനം മറ്റന്നാൾ പ്രഖ്യാപിക്കും.
നിലവിലെ ആരോപണങ്ങൾക്കെല്ലാം ആര്യാടൻ ഷൗക്കത്ത് വിശദമായ കത്തിലൂടെ മറുപടി നൽകിയിട്ടുണ്ട്. ഡിസിസി അഭിപ്രായം കൂടി കേട്ടശേഷമാകും തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.അച്ചടക്ക നടപടി വിവാദത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കും.ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണെന്ന് തിരുവഞ്ചൂർ വിമർശിച്ചു. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്ഥ എന്താണെന്നും  തിരുവഞ്ചൂർ ചോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *