കോയമ്പത്തൂര്‍: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയം സ്വദേശിയായ ഇരുപത്തിരണ്ടുകാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. 
പ്രതി പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് വിധേയനാക്കുകയും തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുകയായിരുന്നു. ചില ഗുളികകള്‍ നല്‍കി ഗര്‍ഭഛിദ്രം നടത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 
സുഹൃത്തിന്റെ അടുത്തേക്കെന്ന് പറഞ്ഞ് ഒക്ടോബര്‍ 29ന് വീട്ടില്‍നിന്ന് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ ഇരുപത്തിരണ്ടുകാരനൊപ്പം പെണ്‍കുട്ടിയെ പോയതായി അറിഞ്ഞു. 
തുടര്‍ന്ന് പെണ്‍കുട്ടിയേയും പ്രതിയേയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിലാണ് പീഡനവിവരം വ്യക്തമായത്. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നാലുവര്‍ഷം മുന്‍പാണ് പ്രതി വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രതി പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തി വരികയായിരുന്നു. മൂന്നുവര്‍ഷമായി പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ വിലക്കിയിട്ടും പെണ്‍കുട്ടി അനുസരിക്കാന്‍ തയാറായിരുന്നില്ല. ഏതാനും മാസം മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് വീട്ടുകാരറിയാതെ ഗുളികകള്‍ നല്‍കി യുവാവ് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയനാക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതാകുന്നത് ഒക്ടോബര്‍ 29നാണ്. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ചയാണ് പ്രതിക്കൊപ്പം പോലീസ് കണ്ടെത്തിയത്. തങ്ങള്‍ വിവാഹം കഴിച്ചുവെന്നാണ് പെണ്‍കുട്ടിയും യുവാവും പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോക്സോ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *