ഒലവക്കോട്: വകുപ്പുകളുടെ ഏകോപനമില്ലായ്മയും അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പാലംപണി പാളി. തുറന്ന പാലം മൂടി. ഒലവക്കോട് ജംഗ്ഷനും സായ് ജംഗ്ഷനും ഇടയിലുള്ള കനാൽ പാലമാണ് നവംബർ അഞ്ചിന് പുനർ നിർമ്മാണത്തിനായി കഴിച്ചു തുടങ്ങിയത്. 
വാട്ടർ അതോറട്ടി, ഇറിഗേഷൻ, പി ഡബ്ല്യൂഡി തുടങ്ങിയ വകുപ്പുകളാണ് സഹകരിക്കേണ്ടത്. കൈവരികളോ , സംരക്ഷണഭിത്തികളോ ഇല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഈ കനാലിൽ വീഴുന്നത് സ്ഥിരം പതിവായി മാറിയതോടെ മാധ്യമ വാർത്തകളും പരാതികളും ശക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് നവംബർ അഞ്ചിന് പണി ആരംഭിച്ചത്. 
പണിതുടങ്ങിയതോടെ കണ്ടകശനിയും ആരംഭിച്ചു. ഗതാഗത കുരുക്കിൽ പെട്ട് ജനം വലഞ്ഞു. അപ്പോഴാണ് കൽപ്പാത്തി തേരി ൻ്റെ ഓർമ്മ ‘ലഡു പൊട്ടിയത്. എട്ടാം തിയതി കൽപ്പാത്തി തേരിന് കൊടിയേറിയാൽ പിന്നെ ഈ പ്രദേശം വൻ വാഹന – ജന തിരക്ക് ഏറും. 
സാധാരണ രഥോൽസവ സമയത്ത് തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ പാലം പണിയുടെ ബ്ലോക്ക് കൂടിയാവുമ്പോൾ പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിവെട്ടേറ്റു എന്നു പറയുന്ന പോലെയാവും എന്ന ബോധം ഏതോ സാറിൻ്റെ തലയിലുദിച്ചു.
പിന്നെ ഒട്ടും താമസിച്ചില്ല തോണ്ടിയതെല്ലാം മൂടാൻ ഉത്തരവായി – മൂടി. ഇനി കൽപ്പാത്തി തേര് കഴിയട്ടെ എന്നായി. നാറാണത്തു ഭ്രാന്തൻ്റെ കഥയാണ് ഓർമ്മ വരുന്നതെന്ന് ചില സ്ഥിരം യാത്രക്കാർ പറഞ്ഞു. എന്നാൽ നാറാണത്തു ഭ്രാന്തൻ ചെയ്തത കാര്യം നല്ലൊരു സന്ദേശമായിരിക്കെ പാലം പണി നൽകുന്ന സന്ദേശം “മണ്ടത്തരം” എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് യാത്രക്കാർ കുട്ടിച്ചേർത്തു.
വീണ്ടുവിചാരമോ, ദീർഘവീക്ഷണമോ ഇല്ലാത്ത മണ്ടൻമാരാണോ ഉദ്യോഗസ്ഥർ എന്ന് ജനം ചോദിക്കുന്നു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന അവസ്ഥയാണ് ഇപ്പോൾ ഈ പാലത്തിനെന്ന് ജനങ്ങൾ പരിഹസിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *