തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. 
സംഭവത്തില്‍ ആശുപത്രിയില്‍ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള സബ്‌സ്റ്റേഷനിലുണ്ടായ തകരാര്‍ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പകരം ഒരുക്കിയിരുന്ന ജനറേറ്ററും പ്രവര്‍ത്തിച്ചില്ല. മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയ, സ്‌കാനിംഗ് ഉള്‍പ്പടെയുള്ളവ ആശുപത്രിയില്‍ നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *