സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങള്‍ ധരിച്ചാണ് പൊതുസ്ഥലങ്ങളില്‍ ഹണി പ്രത്യക്ഷപ്പെടുന്നത്. 
ഹണി റോസിനെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഹണിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറി ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ പ്രചാരണത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഹണി റോസ്. താന്‍ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്ന് ഇന്ന് തനിക്കറിയാമെന്ന് ഹണി റോസ് പറയുന്നു. 
തന്റെ പരിമിധികളെ കുറിച്ചും അതിനെ മറികടക്കാനുള്ള ശ്രമത്തെ കുറിച്ചുമാണ് ഹണി റോസ് പറയുന്നത്. ആത്മവിശ്വാസം പെട്ടന്ന് ഇല്ലാതാകുന്ന ഒരാളാണ് താനെന്നും എന്നാല്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാനും തനിക്ക് പറ്റുമെന്ന് ഹണി റോസ് പറയുന്നു. സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്നും പലപ്പോഴും നോ പറയാന്‍ പോലും ബുദ്ധിമുട്ടാറുണ്ടെന്നും താരം വ്യക്തമാക്കി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസിന്റെ പ്രതികരണം.
‘എന്റെ കാര്യത്തില്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാന്‍ തന്നെയാണ്, ആദ്യ സിനിമയില്‍ സ്ലവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്. ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ല.
സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യും. സൗന്ദര്യത്തിന്റെ രഹസ്യമൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പെട്ടന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷെ അത് പരിഹരിച്ച് മുന്നോട്ട് പോകാനും എനിക്ക് പറ്റും. പലപ്പോഴും കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഞാനത് ചെയ്താല്‍ ശരിയാകുമോ എന്ന തോന്നല്‍ ഉണ്ടാകും. പക്ഷെ എനിക്കത് പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും’ ഹണി റോസ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *