ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ഇന്ന് വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്. നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായാണ് ഈ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടായ മൂന്നാമത്തെ വലിയ ഭൂചലനമാണിത്.
നവംബര്‍ 3ന് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്. ഡല്‍ഹി-എന്‍സിആര്‍ മേഖല, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട്, രുക്കും വെസ്റ്റ് ജില്ലകളിലെ 8,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹി-എന്‍സിആര്‍ മേഖല, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11:32ഓടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ 128 പേര്‍ മരിച്ചിരുന്നു.
നേപ്പാളിലെ ജജര്‍കോട്ട് ജില്ലയിലെ ലാമിദണ്ഡ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജജര്‍കോട്ട് ജില്ലയില്‍ 34 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ പ്രദേശമായ റുക്കും വെസ്റ്റ് ജില്ലയില്‍, കുറഞ്ഞത് 35 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ജജര്‍കോട്ട്, രുക്കും ജില്ലകളിലായി 140-ലധികം പേര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ നടത്തുന്ന നേപ്പാള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവര്‍ക്ക് സഹായത്തിനും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജന്‍സികളെ വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവര്‍ ജാര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്