പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് ക്ലാസിനകത്ത് വെച്ച് വിദ്യാര്‍ത്ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റു. കല്ലടി അബ്ദുഹാജി ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് കടിയേറ്റത്. പ്രദേശത്ത് അതിഥി സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍ മൂലം, ക്ലാസിലെ കൂടുതല്‍ കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റെത്തുന്നവര്ക്ക് നല്കാന് ജില്ലാ ആശുപത്രിയില്‍ വാക്സിന് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്, ആശുപത്രി സൂപ്രണ്ടിനെ പാലക്കാട് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.