കോട്ടയം : നവംബർ 9 -10 തീയതികളിൽ പാലായിൽ നടക്കുന്ന കേരളകോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന സുവിനിയറിന്റെ പ്രകാശന കർമ്മം നവബർ 7 ചൊവ്വാഴ്ച്ച വൈകുന്നേരം 4 ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഇ.ജെ. ആഗസ്തിക്ക് നൽകി കുര്യനാട്ടിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ. ജോസഫ് എം.എൽ എ നിർവ്വഹിക്കും.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് , എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ,കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം ,ചീഫ് കോഡിനേറ്റർ ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ് ,തോമസ് ഉണ്ണിയാടൻ പ്രൊഫ :ഗ്രേസമ്മ മാത്യു, അഡ്വൈസർ തോമസ് കണ്ണന്തറ കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ ,സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജയ്സൺ ജോസഫ് അറിയിച്ചു.